My Opera is closing 3rd of March

Butterflies and Dreams

Subscribe to RSS feed

For Mumbai...

രക്ത കറ പുരണ്ട വാതിലുകല്‍
കരയുന്ന കുഞ്ഞുങളുടെ ശബ്ദം
ആരെയൊ കാത്തു കിടക്കുന്ന ചിതറിയ ശരീരം
ഇതെന്ടെ ലൊകത്തിന്‍ വര്‍ത്തമാന കാലം

കാലികൂട്ടില്‍ പിറന്ന നാഥനും
കല്ലിലും ദൈവമെന്നു ചൊന്ന ദേവനും
അല്ലലിന്‍ അ‍ര്‍ഥം തേടിയിറങ്ങിയ രാജനും
പിറന്ന മണ്ണിന്ടെ വര്‍ത്തമാന കാലം

അന്നന്നിനപ്പം തേടിയിറങ്ങുന്ന പാവങ്ങള്‍
അറിയുന്നു ഒരോ ശ്വാസവും അമുല്യമെന്നു
തിരികെ വീടണയുന്നവര്‍ ജാതക കുറിപ്പിലെ
ആയുസ്സിന്‍ നീളമളന്നു കൂട്ടുന്നു

കലികാലമെന്നു വേദങ്ങള്‍ ചൊല്ലിയ കാലമെന്നാലും
കീടങ്ങളായി പിടയുന്ന മനുഷ്യജന്മങ്ങളെന്നും
കാക്കുന്നുവൊ ഇനിയുമൊരവതാര ദേവനായി
ആ പ്രാര്‍ഥനയില്‍ എന്ടെയുമൊരു തുള്ളി കണ്ണുനീര്‍ നൈവേദ്യം

-പാര്‍വതി